പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുണ്‍കുമാര്‍ (22) അതേ സേനയിലേയ്ക്ക് എത്തിച്ചേരേണ്ട ആള്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെയാണ് അരുണ്‍കുമാറിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇനി പോലീസ് ആകാനുള്ള കടമ്പകള്‍ കടക്കാന്‍ അറുണ്‍ പെടാപാട് പെട്ടേയ്ക്കാം.
ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിയാകുന്നത്. എവി ഹൈസ്കൂളിനു സമീപം പോലീസിനു നേരെ നടന്ന ഏറ്റുമുട്ടലിനിടെ അരുണ്‍കുമാര്‍ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതോടെയാണ് അരുണിന്റെ കുറുക്കും മുറുകുന്നത്.
അരുണിന്റെ അച്ഛന് ഒരുവര്‍ഷം മുന്‍പ് പോലീസ് സര്‍വീസിലിരിക്കെ മരണപ്പെട്ടയാളാണ്. അതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പോലീസിലേക്ക് നേരിട്ട് നിയമനം ലഭിക്കുമായിരുന്നു അരുണിന്. കേസില്‍ പ്രതിയായതോടെയാണ് ഈ പ്രതീക്ഷ നഷ്ടമായത്.
Discussion about this post