തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്.
ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധുവായ യുവാവ് മരിച്ചു. അന്‍സിലാണ് മരിച്ചത്. അന്‍സിലിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ചു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പള്ളിക്കലുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.
ഇതിനിടെ കാല്‍വഴുതി നവദമ്പതികളും ബന്ധുവായ അന്‍സിലുംപുഴയിലേക്കു വീഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.
Discussion about this post