ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടി. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്രമണമുണ്ടായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ ഭാഗമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പാലക്കാട് ജില്ലയില്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ജില്ലയില്‍ ഇതുവരെ ഹര്‍ത്താല്‍ അക്രമത്തില്‍ 509 പേര് അറസ്റ്റിലായിട്ടുണ്ട്.
Discussion about this post