കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതില്‍ വേദന പങ്കുവച്ച് കേരള പോലീസ്. ‘മകളെ മാപ്പ്, ചാന്ദിനിയെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി’ എന്നാണ് കേരള പോലീസ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ഞെട്ടലിലാണ് കേരളം. അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട്. കുട്ടിയെ പ്രതി അസഫാഖ് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാല്‍ പീഡനം ആദ്യം പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.