കൊച്ചി: ആലുവയില്‍ അസം സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. കുട്ടിയെ പ്രതി അസഫാഖ് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാല്‍ പീഡനം ആദ്യം പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
Discussion about this post