കാസര്‍ഗോഡ്: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്റെ യാത്ര തടസപ്പെടുത്തും വിധം റെയില്‍ പാളത്തോട് ചേന്ന് കാര്‍ പാക്കിംഗ്. സംഭവത്തെ തുടര്‍ന്ന് കാറുടമയ്ക്ക് റെയില്‍വേ പോലീസ് പിഴ ചുമത്തി, തുടര്‍ന്ന് വാഹനം പിടിച്ചെടുത്തു. തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയതിനാണ് കാര്‍ ഉടമയായ കാഞ്ഞങ്ങാട് ഐങ്ങോത്തെ ഇ.ത്രിഭുവനെതിരെ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തത്.
നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. അറ്റകുറ്റപ്പണിക്കുള്ള എന്‍ജിന്റെ ഓട്ടം തടസ്സപ്പെടുത്തിയായിരുന്നു ഉടമ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. പാളത്തോട് ചേര്‍ന്ന് വാഹനം നിര്‍ത്തിയിട്ടതോടെ റെയില്‍വേയുടെ അറ്റകുറ്റപ്പണി മുടങ്ങി. ഇതോടെ റെയില്‍വേ പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
കാര്‍ പാളത്തോട് ചേര്‍ത്ത് നിര്‍ത്തിയതിനാല്‍ മണിക്കൂറുകളോളം എന്‍ജിന്‍ നിര്‍ത്തിയിടേണ്ടിവന്നു. തുടര്‍ന്ന് ഉടമയെത്തിയ ശേഷം വാഹനം മാറ്റിയാണ് എന്‍ജിന്‍ മുന്നോട്ട് പോകാനായത്. റെയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി വാഹനം നിര്‍ത്തിയതിനുമാണ് റെയില്‍വേ പോലീസ് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തത്.
Discussion about this post