കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അസ്‌വാഖ് ആലം തന്നെയാണെന്ന് പോലീസ്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം, പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ നടക്കുന്നതിനിടെയാണ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തിയത്. അതി ക്രൂരമായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.
എന്നാല്‍ പ്രതി ആദ്യം നല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പോലീസിനെ വിവരം അറിയിച്ചത്.
ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 24 മണിക്കൂര്‍ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പ്രതിയായ അസ്‌വാഖിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആലുവയില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് അഞ്ച് വയസുകാരിയെ കാണാതാവുന്നത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ലഹരി അമിതമായി ഉപയോഗിച്ചിരുന്ന പ്രതിയില്‍നിന്നും കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പോലീസിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പോലീസ് കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി. കേസില്‍ പോലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്.
Discussion about this post