കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. പിന്നാലെ ആലുവയില്‍ കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി.
ഈ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പോലീസിനെ അറിയിച്ചത്.
ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
Discussion about this post