ഷാര്‍ജ: ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിനിയും 29കാരിയുമായ റാണി ഗൗരിയെയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റാണി ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റാണി ജോലികിട്ടി ഭര്‍ത്താവ് ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വൈശാഖിനൊപ്പം താമസിക്കാന്‍ ഷാര്‍ജയിലെത്തിയത്.
also read: കാടുകടത്തിയിട്ട് നാല് മാസം, അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബം
ഷാര്‍ജയില്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ അമ്മ മിനി വിജയന്‍ ഒരാഴ്ച മുന്പാണ് പേരക്കുട്ടി ദേവ്‌നയുമായി നാട്ടിലെത്തിയത്. യുവതിയെ കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: നടി ശോഭനയുടെ വീട്ടില്‍ സ്ഥിരമായി മോഷണം, വീട്ടുജോലിക്കാരി പിടിയില്‍
യുവതിയുടെ മരണത്തിന് പിന്നില്‍ നിരന്തര സ്ത്രീധന മാനസിക പീഡനമെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലുമാണ് യുവതിയുടെ കുടുംബം ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.
റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടായിരുന്നു 2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറായ വൈശാഖിന്റേയും വിവാഹം. സ്ത്രീധനമായി 130 പവന്‍ സ്വര്‍ണം നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.