മരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞ് തലയില്‍, തൊഴിലാളിക്ക് ദാരുണാന്ത്യം

ചേര്‍ത്തല: മരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞ് തലയില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് തെക്കേ തറയില്‍ (ഇല്ലിച്ചിറ) പരേതനായ അബ്ദുല്‍ റസാഖിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (നവാസ് – 47) ആണ് മരിച്ചത്.

ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചേര്‍ത്തല കെ.വി.എം.ആശുപത്രിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

also read: കാടുകടത്തിയിട്ട് നാല് മാസം, അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബം

ദേശീയപാത വിഭാഗം ഏറ്റെടുത്ത ആശുപത്രിക്കു മുന്നിലെ സ്ഥലത്ത് നിന്നിരുന്ന മരങ്ങള്‍ മുറിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍. കൂടെയുണ്ടായിരുന്ന തൊഴിലാളി മരത്തിനു മുകളില്‍ കയറി മരം മുറിക്കുന്നതിനിടെ നിലത്തു നിന്നു കയര്‍ വലിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.

also read: അഫ്‌സാന ‘കുറ്റം ഏറ്റുപറഞ്ഞത്’ സുഹൃത്തുക്കൾ മർദ്ദിച്ചത് കാരണം നൗഷാദ് മരിച്ചെന്ന് കരുതി; നൗഷാദ് ഒളിച്ചത് ഭാര്യയെ ഭയന്നും; ഇരുവർക്കും മാനസിക പ്രശ്‌നങ്ങളില്ല

മുറിച്ച ശിഖിരം കേടു പിടിച്ച മറ്റൊരു ശിഖിരത്തില്‍ പതിച്ചതോടെ അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുല്‍ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. ശിഖിരം ദേഹത്തേക്കു പതിച്ചതോടെ അബ്ദുല്‍ ഖാദറിന്റെ തല സമീപത്തെ ആശുപത്രി മതിലില്‍ അടിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ഉടനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മരിച്ചു. മാതാവ്:റുഖിയ ബീവി.ഭാര്യ: സുബൈദ.മക്കള്‍: അജ്മല്‍, അഷ്‌കര്‍.

Exit mobile version