തൊടുപുഴ: ചിന്നക്കനാലിനെ ഒന്നടങ്കം വിറപ്പിച്ചതിന് ശേഷം കാടുകടത്തിയ അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബമെന്ന് കണ്ടെത്തല്‍. രണ്ട് കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് നിലവില്‍ അരിക്കൊമ്പന് കഴിയുന്നത്.
തമിഴ്നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. കോതയാര്‍ വനമേഖല കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാര്‍കൂടത്തിലാണ്.
also read: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്
ആനക്കൂട്ടത്തോടൊപ്പം കഴിയുകയാണെങ്കിലും ഇവിടെ നിന്ന് അരിക്കൊമ്പന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണം തുടരും.
അതേസമയം, ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. ചിന്നക്കനാല്‍ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.
Discussion about this post