തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
പതിനഞ്ചാം തീയതി പലര്ച്ചയോട് കൂടി വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞ് ജനിക്കുന്നത്. തുടര്‍ന്ന് മൂക്കും വായയും പൊത്തി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് കുഞ്ഞിനെ കുഴിച്ചിട്ടു. അവിടെ നിന്ന് തെരുവ് നായ്ക്കള്‍ കുഞ്ഞിന്റെ മൃതദേഹം വലിച്ച് പുറത്തിടുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനാണ് കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം, ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞാണിതെന്ന് പോലീസ് പറയുന്നു.
Discussion about this post