മലപ്പുറം: തകര ഷീറ്റ് കഴുത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്.
കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.
മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞാലന്‍. ഇതിനിടെ വീശിയടിച്ച കാറ്റില്‍ പറന്നെത്തിയ വലിയ തകര ഷീറ്റ് കഴുത്തില്‍ പതിക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തില്‍ നിന്ന് ശക്തമായ കാറ്റില്‍ ഇളകിയ തകര ഷീറ്റ് പറന്നു വന്നതാണെന്നാണ് നിഗമനം.
കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ് നിലത്ത് വീണ കുഞ്ഞാലനെ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post