കൊല്ലം: മുന്‍സൈനികനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സീരിയല്‍ താരം നിത്യ അറസ്റ്റില്‍. കേരള സര്‍വകലാശാല മുന്‍ ജീവനക്കാരന് കൂടിയായ തിരുവനന്തപുരം പട്ടം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ 75കാരന് പരവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹണിട്രാപ്പ് കേസിലെ പ്രതിയും അഭിഭാഷകയും കൂടിയാണ് നിത്യ. വീട് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചാണ് നിത്യ
വയോധികനുമായി പരിചയം സ്ഥാപിക്കുന്നത്.
also read: പുല്ലരിയാന്‍ പോയതിന് പിന്നാലെ കാണാതായി, കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയത് ഡാമിനു സമീപം, ദുരൂഹത
തുടരെയുള്ള ഫോണ്‍ വിളികളിലൂടെ പരിചയം സൗഹൃദമായി വളര്‍ന്നു. തുടര്‍ന്ന് കലയ്ക്കോട്ടെ വീട്ടിലെത്തിയ നിത്യ, ഇയാളെ വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കുകയും, വിവസ്ത്രയായ നിത്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് 75 കാരന് പരാതിയില്‍ പറയുന്നത്.
നിത്യയ്ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് 11 ലക്ഷം രൂപ നല്കി.
എന്നാല്‍ തുടര്‍ന്നും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് 75കാരന് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദേശപ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post