ഇലവുംതിട്ട: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പോലീസുകാരുടെ വീഡിയോ. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര് അത് കാണുകയും, ഷെയര്‍ ചെയ്യുകയും ചെയ്തു.
പിന്നാലെ ഉന്നത ഉദ്യോഗസ്ഥന് സംഭവത്തില്‍ വിശദീകരണം തേടി രംഗത്തെത്തി. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പോലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടത്. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
പാട്ടിന്റെ അകമ്പടിയോടെ ഹിറ്റ് കോംബിനേഷനായ കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം, പോസിറ്റീവ് കമന്റുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീഡിയോയിലെ പോലീസുകാരെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
Discussion about this post