തൃശൂര്‍: പടിയൂര്‍ കെട്ടിച്ചിറയില്‍ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവ് (18) നെയാണ് കാണാതായത്.
പുലര്‍ച്ചെ സുഹൃത്തിനൊപ്പം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു പ്രണവ്. തുടര്‍ന്ന് കെട്ടിച്ചിറ ബണ്ടിന് സമീപം വഞ്ചി മറിയുകയും പ്രണവിനെ കാണാതാവുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ തുടരുകയാണ്.
Discussion about this post