മീനങ്ങാടിയിൽ പുല്ലരിയാൻ പോയയാളെ കാണാതായി; അജ്ഞാത ജീവി വലിച്ചിഴച്ച് കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികൾ

കൽപറ്റ: വയനാട്ടിലെ മീനങ്ങാടിയിൽ പുല്ലരിയാൻ പോയയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (59) ആണ് കാണാതായത്. സുരേന്ദ്രൻ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാരാപ്പുഴ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്.

പുഴയോരത്തേക്ക് എന്തോ മൃഗം സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് നാട്ടുകാർ പറയുന്നത്. സുരേന്ദ്രനെ പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. സുൽത്താൻ ബത്തേരിയിൽനിന്ന് ഫയർഫോഴ്‌സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ- മണിപ്പൂരിൽ ആക്രമിക്കപ്പെട്ട ബിജെപി എംഎൽഎയുടെ ശരീരത്തിന്റെ ഒരുവശം തളർന്നു; ബിജെപി മുഖ്യമന്ത്രിയും സർക്കാരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം

മീനങ്ങാടി പോലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അതേസമയം, ആക്രമിച്ച് സുരേന്ദ്രനെ കൊണ്ട് പോയത് മുതലയാണെന്ന് സംശയിക്കുന്നുണ്ട്. കാരാപ്പുഴയിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. ഇതേതുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചിട്ടു.

Exit mobile version