പാലക്കാട്: റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാക്കളുടെ നാലംഗ സംഘം അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരാണ് സംഭവം. നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടിയത്.
തവനൂര്‍ സ്വദേശികളായ റിജിന്‍ദാസ്, പ്രണവ്, മുതുതല സ്വദേശി ശ്രീജിത്ത്, പട്ടാമ്പി സ്വദേശി ജിബിന്‍ ബെന്‍ഷാദ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു യുവാക്കള്‍ ബൈക്ക് മോഷണം നടത്തിയത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ഈ മാസം 6 നു 2 ബൈക്കുകള്‍ മോഷണം പോയിരുന്നു. ഈ കേസുകളിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം, മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ ഇവരില്‍ നിന്നു വീണ്ടെടുത്തു.
also read: നരിക്കുനിയിൽ ജ്വല്ലറി കവർച്ചാശ്രമം;പിടിയിലായത് ചാരിറ്റി പ്രവർത്തകൻ നിധിൻ നിലമ്പൂരും കൂട്ടാളികളും
യുവാക്കള്‍ക്കു കൂടുതല്‍ കേസുകളില്‍ പങ്കാളിത്തമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.