ഹരിപ്പാട്: വിഷക്കായ കഴിച്ച് അവശനിലയിലായിരുന്ന വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്.
പെൺകുട്ടിയെ ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്. എന്നാൽ വിഷക്കായ കഴിച്ചെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് അവശതയ്ക്കുള്ള ചികിത്സ നൽകി പെൺകുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു.
തൊട്ടടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത്.
തുടർന്ന് ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ആയാപറമ്പ് എൻഎസ്എസ് എച്ച് എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച വീണ.
Discussion about this post