ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനി, രക്ഷകയായെത്തി അധ്യാപിക

എറണാകുളം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച് അധ്യാപിക. സമയോചിതമായി ഇടപെട്ട് സിപിആര്‍ നല്‍കിയാണ് കുട്ടിയെ അധ്യാപിക ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.

പുല്ലേപ്പടി ദാറുല്‍ ഉലും ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. ആറാംക്ലാസ്സുകാരിയായ ഹാദിയ ഫാത്തിമയെയാണ് അധ്യാപക കെഎം ഷാരോണ്‍ രക്ഷിച്ച് പുതുജീവന്‍ പകര്‍ന്നുനല്‍കിയത്.

also read: മദ്യലഹരിയില്‍ തടിക്കഷ്ണം കൊണ്ട് അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു, രക്ഷിക്കാനെത്തിയ അമ്മയ്ക്കും മര്‍ദനം,രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഉച്ചഭക്ഷണം കഴിക്ുന്നതിനിടെയാണ് ഹാദിയയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. തുടര്‍ന്ന് കുട്ടി ശ്വാസംമുട്ടി പിടഞ്ഞു. എവരും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുമ്പോള്‍ കുട്ടിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കയറ്റുകയായിരുന്നു ഈ അധ്യാപിക.

also read: ”അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല, അതിനാല്‍ പിന്‍ഗാമി ഞാനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല”; വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുതമലയുള്ള അധ്യാപികയാണ് ഷാരോണ്‍. അതിനാല്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനം ലഭിച്ചിരുന്നു. ഇതാണ് തുണയായത് എന്ന് അധ്യാപിക ഷാരോണ്‍ പറഞ്ഞു.

ഞാന്‍ ചെല്ലുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ വിയര്‍ത്ത് നില്‍ക്കുകയായിരുന്നു കുട്ടികളും അധ്യാപികയും. ആ നിമിഷം ഭയം ഒന്നും തോന്നിയില്ല. കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version