തൃശൂര്‍: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളായി പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്. ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍.
നിലവില്‍ ഡാമിലെ ജലനിരപ്പ് 423 മീറ്ററിലെത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പ്.
also read: ഇനി 500രൂപ പിഴയില്ല, പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണ്ട, ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍
തൃശൂര്‍ ഉള്‍പ്പെടെ 9 ജില്ലകളില്‍ (ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ചു മൂന്നാറിലാണ് (11 സെന്റിമീറ്റര്‍) ഏറ്റവും അധികം മഴ ലഭിച്ചത്.
Discussion about this post