ഇനി 500രൂപ പിഴയില്ല, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട, ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ഭീതി ഒഴിഞ്ഞതിന് പിന്നാലെ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പോകാം, പിഴ ഉണ്ടായിരിക്കില്ല.

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചതോടെയായിരുന്നു മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 500 രൂപയാണു മാസ്‌ക് ധരിക്കാത്തതിനു പിഴയായി ചുമത്തിയിരുന്നത്. എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്‌ക് ധരിക്കാതായി.

also read: 108 അടി ഉയരം, ചെലവ് 500 കോടി, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമക്ക് തറക്കല്ലിട്ട് അമിത് ഷാ, ലക്ഷ്യം ലോകത്തിന് സനാതന ധര്‍മ്മത്തിന്റെ സന്ദേശം നല്‍കുക

പിന്നീട് കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

നിലവില്‍ കോവിഡ് ഭീഷണി ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകള്‍ പിന്‍വലിച്ചത്. അതേസമം, ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

Exit mobile version