കണ്ണൂര്‍: കേരളത്തില്‍ മഴ കനത്തിരിക്കുകയാണ്. വരും മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
അതേസമയം, മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ നിലവില്‍ എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട മുതല്‍ മലപ്പുറം വരെയാണ് യെലോ അലര്‍ട്ട്.
കേരള തീരത്ത് നാളെ രാത്രിവരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. 3.3 മീറ്റര്‍വരെ ഉയരമുള്ള തിരയുണ്ടാകുമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.