വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ, കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു, മരം വീണ് വീടുകള്‍ തകര്‍ന്നു

rain| bignewslive

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് പലയിടത്തും സംഭവിച്ചിരിക്കുന്നത്.

വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് മഴ പെയ്യുന്നത്. കോഴിക്കോട് മരം വീണ്ട് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു.

also read: ചേരിപ്പോര്; ശോഭ സുരേന്ദ്രന് എതിരെ ഔദ്യോഗിക പക്ഷത്തിന്റെ പരാതി കേന്ദ്ര നേതൃത്വത്തിന്; കെ സുരേന്ദ്രന്റെ അടക്കം ആസ്തി കുത്തനെ കൂടിയത് ഉന്നയിച്ച് മറുപക്ഷവും

കുറ്റ്യാടി വടയത്ത് വാസുവിന്റെയും മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്റെയും വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു.

also read: ‘വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകുന്നു’; സ്‌കൂളിന് മുന്നില്‍ പോലീസുകാരെ നിര്‍ത്താമോ? കത്തയച്ച് നാലാംക്ലാസുകാരി, നടപടിയുമായി മന്ത്രി

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കോഴിക്കോട് നാദാപുരം ചീയൂരില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ തെങ്ങു വീണ് വൈദ്യുതി തടസ്സപ്പെട്ടു. ചെറുമോത്ത് വീടിന് മുകളില്‍ മരം വീണു. വെള്ളൂരില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു.

Exit mobile version