തൊടുപുഴ: കാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം എത്തിച്ച് നല്കി മടങ്ങനെ നാല്പ്പത്തിയേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കിയിലാണ് സംഭവം.
മാവടി തറക്കുന്നേല്‍ ടി സി സജീവാണ് മരിച്ചത്. പണം ഭാര്യാവീട്ടില്‍ എത്തിച്ച് മടങ്ങവെയാകണ് സജീവ് കുഴഞ്ഞുവീണ് മരിച്ചത്. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം.
സജീവിന്റെ ഭാര്യ ഷൈജി കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അണക്കരയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഷൈജി. ഷൈജിയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചേര്‍ന്നു പിരിച്ചെടുത്ത തുക സജീവിന്റെ കൈയ്യിലാണ് നല്‍കിയത്.
ഇത് ഭാര്യാവീട്ടില്‍ എത്തിച്ചതിന് ശേഷം മടങ്ങവെ തൂക്കുപാലത്ത് എത്തിയപ്പോള്‍ സജീവിന് തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മക്കള്‍: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്കാരം ഇന്നു 2.30നു മാവടി സെന്റ് തോമസ് പള്ളിയില്‍.
Discussion about this post