കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം. എറണാകും ഡിസിസിയടക്കം നൽകിയ പരാതിയിൽ നടൻ വിനായകന്റെ ഫ്ളാറ്റിൽ പോലീസ് പരിശോധന നടത്തി. പോലീസ് വിനായകന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. വിനായകനെ പോലീസ് ചോദ്യംചെയ്‌തെന്നാണ് വിവരം.
നേരത്തെ വിനായകൻ തന്റെ ഫ്ളാറ്റിനു നേർക്ക് ആക്രമണം നടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് ചോദ്യംചെയ്യലിൽ, ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ കഴിഞ്ഞദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടൻ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ആശുപത്രിയിലാണെന്നാണ് പോലീസിനോട് വിനായകൻ അറിയിച്ചിരുന്നത്.
തുടർന്ന് മൂന്നുദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് വിനായകന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. നേരത്തെ,വിനായകനോട് ക്ഷമിച്ചതായും കേസെടുക്കേണ്ടതില്ലെന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.
Discussion about this post