കൊല്ലം: പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറായ യുവതി കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാര്‍ ആണ് കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. സിന്ധുവിന്റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി.
സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം വാക്കേറ്റം നടത്തിയിരുന്നു. ആ സംഭവത്തിന് ശേഷമാണു കല്ലടയറ്റിലേക്കു ചാടി ആത്മഹത്യ ചെയ്തത്.
അതേസമയം, സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു സിന്ധു ആത്മഹത്യ ചെയ്തത്. തടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തുകും സിന്ധുവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Discussion about this post