തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് ഓഫീസില്‍ ഇല്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ ഉത്തരവ്.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നടത്തിയ പരിശോധനയില്‍ 5 ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് ഓഫീസില്‍ ഹാജരായിരുന്നില്ല.
തുടര്‍ന്ന് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കുകയും നിധുന്, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന് എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post