പെരിങ്ങമ്മല: വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 8 മാസമായി വീട്ടില്‍ കിടപ്പിലായ ആള്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ. തുടയെല്ല് പൊട്ടി നടക്കാന്‍ കഴിയാതെ വീട്ടില്‍ കഴിയുന്ന പ്രവാസിക്കാണ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് പിഴ ചുമത്തിയ വിവരം സന്ദേശമായി ഫോണില്‍ വന്നത്. പാലോട് പെരിങ്ങമ്മല സ്വദേശി അനില്‍ കുമാറിനാണ് 500 രൂപ പിഴ ലഭിച്ചത്.
പത്തനം തിട്ട – എനാത്ത് ഭാഗത്ത് ഹെല്‍മറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര് , വാഹന നമ്പര്‍, മേല്‍വിലാസം എല്ലാം അനില്‍ കുമാറിന്റേത് തന്നെയാണ്. എന്നാല്‍ ക്യാമറ എടുത്ത ഫോട്ടോയില്‍ ആ വാഹനം അത് അനില്‍ കുമാറിന്റേത് അല്ല. അനില്‍ കുമാറിന്റെ ഹോണ്ട ബൈക്ക് ഏറെ നാളായി വീടിന്റെ മുറ്റത്ത് തന്നെയുണ്ട്.
അതേസമയം, ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് അനില്‍ കുമാര്‍. സമാനമായ മറ്റൊരു സംഭവത്തില്‍ കുലശേഖരപുരം സ്വദേശിക്ക് തെറ്റായ നോട്ടീസ് അയച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കുലശേഖരം സ്വദേശി ജിനീഷിന് മൂന്നു പേരെ വാഹനത്തില്‍ കയറ്റിയതിനാണ് പിഴ ചുമത്തിയത്.
Discussion about this post