റോഡാണെന്ന് കരുതി, മദ്യ ലഹരിയില്‍ കാറോടിച്ചത് റെയില്‍വേ പാളത്തിലൂടെ, ബോധം വന്നപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍

കണ്ണൂര്‍: റോഡാണെന്നു കരുതി മദ്യ ലഹരിയില്‍ റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രിയില്‍ താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. കണ്ണൂര്‍ സിറ്റി പൊലീസാണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

also read: ‘ അഞ്ച് മണിക്കൂറെന്ന് കരുതി പുറപ്പെട്ടതാണ്, ക്ഷീണമല്ല, അഭിമാനമാണ് തോന്നിയത്’ ; വിലാപയാത്രയുടെ സാരഥികള്‍ പറയുന്നു

മദ്യലഹരിയില്‍ കാറോടിച്ചിരുന്ന ജയപ്രകാശ് താഴെ ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ റെയില്‍വേ ഗേറ്റിലൂടെ കടന്ന് റോഡ് ആണെന്ന തോന്നലില്‍ റെയില്‍വേ പാളത്തിലൂടെ 15 മീറ്ററോളം കാര്‍ ഓടിക്കുകയായിരുന്നു.

also read: ‘വിനായകനെതിരെ കേസെടുക്കരുത്, അപേക്ഷിക്കുകയാണ്, ആര് എന്ത് പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം’; ചാണ്ടി ഉമ്മന്‍

കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നിന്നു. സംഭവം കണ്ടയുടനെ ഗേറ്റു മാന്‍ സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാര്‍ ട്രാക്കില്‍ നിന്ന് മാറ്റി.

മദ്യ ലഹരിയിലാണ് ജയപ്രകാശ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Exit mobile version