കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ വിനായകനെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.
എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെയെത്തിയാണ് ഉന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുമ്പോള്‍ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്’ ലൈവിലെത്തി വിനായകന്‍ പറഞ്ഞത്.
also read: സംശയ രോഗം, മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
വീഡിയോ വൈറലായതോടെ വിനായകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് താരം പോസ്റ്റ് പിന്‍വലിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.