സമൂഹമാധ്യമത്തിലൂടെ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം, പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്, വിനായകനെതിരെ കേസെടുക്കും

vinayakan| bignewslive

കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച മലയാള സിനിമാതാരം വിനയകനെതിരെ കേസെടുക്കും. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം നോര്‍ത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

also read: ‘ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കും, ജയിലില്‍ കിടക്കാന്‍ തയ്യാറാണ്’; ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകന്റെ ചിത്രം കത്തിച്ച് ബിന്ദു ചന്ദ്രന്‍, രൂക്ഷവിമര്‍ശനം

അതേസമയം, എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. വിനായകന്‍ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

also read: ‘വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവൻ’; ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരെ പോലീസിൽ പരാതി; ഗുരുതര ആരോപണം

ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവിലൂടെ എത്തി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്. ഉമ്മന്‍ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന്‍ ചോദിക്കുന്നു. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്നും ചോദിച്ച വിനായകന്‍ വിഡിയോയിലൂടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും വിമര്‍ശിക്കുന്നുണ്ട്.

Exit mobile version