കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച മലയാള സിനിമാതാരം വിനയകനെതിരെ കേസെടുക്കും. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം നോര്‍ത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. വിനായകന് സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയായിരുന്നു വിനായകന് ഫേസ്ബുക്ക് ലൈവിലൂടെ എത്തി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്. ഉമ്മന്‍ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന് ചോദിക്കുന്നു. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്നും ചോദിച്ച വിനായകന് വിഡിയോയിലൂടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും വിമര്‍ശിക്കുന്നുണ്ട്.
Discussion about this post