കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത നടൻ വിനായകനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം.ആരാണീ ഉമ്മൻചാണ്ടി? എന്ന് തുടങ്ങുന്ന വിനായകന്റെ ലൈവ് വീഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
‘മാധ്യമങ്ങളോട് ഇനിയെങ്കിലും ഒന്ന് നിർത്ത്, എന്റെ അച്ഛനും ചത്തു, ഉമ്മൻചാണ്ടിയും ചത്തു അത്രേ ഒള്ളൂ’- എന്ന രീതിയിലാണ് വിനായകൻ പ്രതികരിച്ചത്. ഈ വീഡിയോ നടൻ വിമർശനം രൂക്ഷമായതോടെ പിൻവലിച്ചെങ്കിലും ഇപ്പോഴും വീഡിയോപ്രചരിക്കുന്നുണ്ട്.
അതേസമയം, നടനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കൂടിയായ അനീഷ് ഗോപിനാഥ്. ‘നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വെച്ചുകൊണ്ടുതന്നെ പറയട്ടെ, താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി’- എന്നാണ് അനീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
‘മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിസാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്, രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ്
അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വെക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ ഇറിറ്റേറ്റ് ചെയ്തതുമെന്നും അനീഷ് പറയുന്നു.
അനീഷ് ഗോപിനാഥിന്റെ കുറിപ്പ്:
mr.വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും
നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിസാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ധ്യേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വെക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ irritate ചെയ്തതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വെച്ചുകൊണ്ടുതന്നെ പറയട്ടെ… താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി