വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കം, യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊന്നു. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.

also read: അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ തനിച്ച് താമസം, മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

also read: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ല; സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മയ്ക്ക് ദാരുണമരണം; ഞെട്ടൽ

അതേസമയം, യുവാവിനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. കൊല്ലം ചിതറയിലാണ് സംഭവം. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദര്‍ശാണ് കൊല്ലപ്പെട്ടത്. കേസില്‍ അച്ഛന്‍ തുളസീധരന്‍ , അമ്മ മണിയമ്മാള്‍, സഹോദരന്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version