ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊന്നു. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
also read: അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ തനിച്ച് താമസം, മധ്യവയസ്കന് മരിച്ച നിലയില്‍
കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
അതേസമയം, യുവാവിനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. കൊല്ലം ചിതറയിലാണ് സംഭവം. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദര്‍ശാണ് കൊല്ലപ്പെട്ടത്. കേസില്‍ അച്ഛന് തുളസീധരന്‍ , അമ്മ മണിയമ്മാള്, സഹോദരന് അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post