രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛൻ ഉമ്മൻചാണ്ടിയെ ഇഷ്ടപ്പെട്ടിരുന്നു; വൈകാരിക കുറിപ്പുമായി വിഎസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ

കോട്ടയം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ വിഎ അരുൺ കുമാറാണ് പിതാവിന് വേണ്ടി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി ഉമ്മൻ ചാണ്ടിയെ അച്ഛൻ അംഗീകരിച്ചിരുന്നുവെന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺ കുമാർ സോഷ്യൽമീഡിയയിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാകാത്തതിന്റെ വിഷമം അച്ഛനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ- നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

വിഎ അരുൺ കുമാറിന്റെ കുറിപ്പ്:

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ശ്രീ.ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നു.
ആദരാഞ്ജലികൾ.

Exit mobile version