നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

തിരുവനന്തപുരം: മുന്‍കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖാചരണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21ന് പ്രഖ്യാപിക്കും.

സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

also read: പൊളിച്ചു വില്‍ക്കാനായി ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമം, അഞ്ച് അംഗ സംഘം പിടിയില്‍

ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും റേഷന്‍കടകള്‍ക്കും ബാങ്കുകള്‍ക്കും കെഎസ്ഇബിയുടെ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

also read: സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Exit mobile version