തിരുവനന്തപുരം: തന്നെ സ്വന്തം മകനെ പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും മുന്‍ പി എയും ആയിരുന്ന ടെനി ജോപ്പന്‍. തന്നെ മകനെ പോലെ സ്‌നേഹിച്ചൊരു വ്യക്തിയായിരുന്നു അദ്ദേഹം. കോളേജ് ജീവിതത്തിന് ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്ത് മന്ത്രിയായപ്പോള്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി.
താന്‍ അദ്ദേഹത്തെ പിതാവിനെ പോലെ ആയിരുന്നു കണ്ടിരുന്നതെന്നും ടെനി ജോപ്പന്‍ പ്രതികരിച്ചു. പതിറ്റാണ്ടുകള്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ജോപ്പന്‍. പിന്നീട് സോളാര്‍ വിവാദത്തിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. 2004ലാണ് ഉമ്മന്‍ ചാണ്ടിആദ്യം മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.
Discussion about this post