ചേര്‍ത്തല: സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടില്‍ മോഹനദാസന്‍ നായരുടെ മകന്‍ ശ്രീഭാസ്‌കര്‍ (20) ആണ് വാഹനാപകടത്തില്‍ മരിച്ചത്.
ദേശീയ പാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്നയ്ക്കും, റെയില്‍വേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്. ശ്രീഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. സംഭവ ശേഷം സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
പിന്നീട് അരമണിക്കൂറിന് ശേഷം പോലീസിന്റെ സഹായത്തോടെ പട്ടണക്കാട് സ്വദേശി രജീഷ്‌കുമാറിന്റെ ആംബുലന്‍സില്‍ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കൊട്ടിയം എന്‍എസ്എസ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ്. മാതാവ്: ബിന്ദു