കണ്ണൂര്‍: വാഹനാപകടത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പുത്തൂരിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹാദി ഹംദാന്‍ (ആദില്‍) ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഹാദി ബൈക്കില്‍ പിതാവിനൊപ്പം സഞ്ചരിക്കവേയാണ് അപകടം. സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഹാദിയും പിതാവും സഞ്ചരിച്ച ബൈക്കില്‍ കുതിച്ചെത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാരെത്തി തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അപകട സ്ഥലത്തുവെച്ചുതന്നെ ആദില്‍ മരിച്ചു. അന്‍വറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഹാദി ഹംദാന്‍.