തിരുവനന്തപുരം: കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും. അതേസമയം പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
also read; ജനനായകന് വിട; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു
എന്നാല്‍ കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സര്‍വലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4 25നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
also read: ഹോസ്പിറ്റലിൽ സിടി സ്കാൻ നടത്തി; ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ചരിത്രം സൃഷ്ടിച്ചു ഒരു ആമ
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് സോഷ്യല്‍മീഡിയയിലൂടെ മരണവാര്‍ത്ത അറിയിച്ചത്. രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു.
Discussion about this post