മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് പതിനാല് വയസ്സ് മാത്രമാണ് പ്രായം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രതികളായ സഹോദരനേയും ബന്ധുവിനേയും അറസ്റ്റ് ചെയ്തു. അതേസമയം, കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post