വര്‍ക്കല: സ്വത്തുതര്‍ക്കത്തിനിടെ വര്‍ക്കലയില്‍ 53കാരിയെ ഭര്‍തൃ സഹോദരന്മാര് ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കളത്തറയില്‍ ലീനാമണി (53)യാണ് കൊല്ലപ്പെട്ടത്. ലീല മണിയെ ഭര്‍തൃ സഹോദരന്മാര് ഇരുമ്പു കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതായി സഹായിയായി വീട്ടില്‍ കഴിഞ്ഞിരുന്ന സരസമ്മ(60) പറയുന്നു.
ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ലീലാമണിയെ അഹദ് , മുഹ്സിന്, ഷാജി എന്നിവര്‍ വീട്ടിലെത്തി ആക്രമിച്ചത്. കാലിനാണു കാര്യമായ പരുക്കേറ്റതെന്നും നല്ലപോലെ തോതില്‍ രക്തം വാര്‍ന്നു പോയിരുന്നുവെന്നും സരസമ്മ പറയുന്നു.
ലീലാമണിയുടെ വായ്ക്കുള്ളില്‍ തുണി തിരുകിയ ശേഷം കമ്പിപ്പാര പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ബഹളം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാതിലുകള്‍ അടച്ചിട്ടുവെന്നും തടയാന്‍ ശ്രമിച്ച തന്നെയും മര്‍ദിച്ചതായി സരസമ്മ പറഞ്ഞു.
ആക്രമണശേഷം അക്രമികള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ലീലാമണിയെയും സരസമ്മയെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ലീലാമണിയുടെ കാലിനാണു കാര്യമായ പരുക്കേറ്റത്. സരസമ്മയുടെ പരുക്കുകള്‍ സാരമുള്ളതല്ല.
പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് (ഷൈന്‍) ഒന്നര വര്‍ഷം മുന്‍പ് മരിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളില്‍ സഹോദരങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു.
Discussion about this post