കൊല്ലം : പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. പഞ്ചായത്ത് സി.ഡി.എസ് വാര്‍ഷികാഘോഷ വേദിയില്‍ വെച്ച് മതപരമായ കാര്യം പറഞ്ഞ് നിലവിളക്ക് കൊളുത്താന്‍ സി.ഡി.എസ് വിസമ്മതിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പള്‍ മതപരമായ കാര്യം പറഞ്ഞ് സി.ഡി.എസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ്‌കുമാറിന്റെ വിമര്‍ശനം.
സി.ഡി.എസിനെ ഉപദേശിച്ച ഗണേഷ് കുമാര്‍ പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് പറഞ്ഞു. അങ്ങനെ പറയുന്നവര്‍ക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും എം.എല്‍.എ വ്യക്തമാക്കി.
നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണെന്നും പള്ളികളിലെ വൈദികര്‍ മുതല്‍ ബിഷപ്പുമാര്‍ വരെയുള്ളവര്‍ വിളക്ക് കൊളുത്താറുണ്ടെന്നും വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ലെന്നും യേശുക്രിസ്തു ജൂതനായിരുന്നുവെന്നും അമ്പലത്തില്‍ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങളെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.