കണ്ണൂര്‍: കാറില്‍ യാത്ര ചെയ്തയാള്‍ക്ക് ബൈക്കിലെ നിയമലംഘനത്തിനുളള മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് . കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. 5500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ എന്നയാള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സുരേന്ദ്രന് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മാസം 27 നാണ് സുരേന്ദ്രന്‍ കുടുംബ സമേതം കാറില്‍ വയനാട്ടില്‍ പോയത്. കഴിഞ്ഞ ദിവസം സുരേന്ദ്രന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഒരു പിഴ നോട്ടീസ് ലഭിച്ചു. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് അഞ്ഞൂറ് രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് 5000 രൂപയുമടക്കം 5500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്.
also read: സ്വത്ത് തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
ഒരു മോട്ടോര്‍ ബൈക്കിന്റെ ചിത്രവും നോട്ടീസില്‍ ഉണ്ടായിരുന്നു. വയനാട് നെന്മേനിയില്‍ വച്ച് നിയമലംഘനം നടന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്. മോട്ടോര്‍ വാവഹനവകുപ്പിന്റെ നോട്ടീസ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്നു സുരേന്ദ്രനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കാരണം സുരേന്ദ്രന് സ്വന്തമായി ബൈക്കോ , ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സോ ഇല്ല. എന്നാല്‍ പിഴ നോട്ടീസില്‍ പേരും വണ്ടി നമ്പരും മേല്‍ വിലാസവും സുരേന്ദ്രന്റെതാണെന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ നേരിട്ടുള്ള പരിശോധനയില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയപ്പോള്‍ ഒരു അക്കത്തില്‍ വന്ന തെറ്റാണ് ഉടമ മാറാന്‍ കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് സുരേന്ദ്രന്‍