തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീന ( 56 )നെയാണ് ഭര്‍ത്താവിന്റെ സഹോദരന്മാര് വെട്ടി കൊലപ്പെടുത്തിയത്. അതേസമയം, ലീനയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതികള്‍ക്ക് വേണ്ടി ഉള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.