തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ (43) അറസ്റ്റിലായി. നിഷ വിനോദിനെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.
കഴിഞ്ഞ 11ാം തിയ്യതി രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. സ്ഥിരമായി ഫോണിലായിരുന്ന നിഷയെ വിനോദ് സംശയിച്ചിരുന്നു. ഇതേച്ചൊല്ല കലഹിക്കുന്നതും പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
also read: മാമ്പഴം വേണമെന്ന് പറഞ്ഞെത്തി; വഴിയോരത്ത് കച്ചവടം നടത്തുന്ന യുവതിയെ കബളിപ്പിച്ച് പണം തട്ടി യുവാവ്
ഇതിനിടെ ഇരുവരും തമ്മില്‍ അടിയായി. തുടര്‍ന്ന് നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ വിനോദ് അവശനിലയിലായതോടെ ഭയന്നുപോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായി.
also read: ജയിലില്‍ വെച്ചുള്ള പരിചയം പ്രണയമായി, പരോളിലിറങ്ങി വിവാഹിതരായി കൊലപാതക്കേസിലെ കുറ്റവാളികള്‍
പിന്നാലെ വിനോദ് തളര്‍ന്നുവീഴുകയായിരുന്നു. അതിനിടെ വിനോദിന്റെ മാതാവ് ഇവിടേക്ക് വന്നുവെങ്കിലും നിഷ സംഭവവിവരം മറച്ചുവെക്കുകയായിരുന്നു. ശേഷം വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ വിനോദ് മരണത്തിനു കീഴടങ്ങി. പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. ശേഷം വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ പോലീസ് തുടരെ ചോദ്യം ചെയ്തതോടെയാണ് നിഷ കുറ്റം സമ്മതിച്ചത്.
Discussion about this post