കോട്ടയം: പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ചതിന് പിന്നാലെ അതേ ലോറിയിലെ കയര്‍ ബൈക്കില്‍ ബൈക്ക് യാത്രികരായ കുരുങ്ങി ദമ്പതികള്‍ക്കും പരിക്ക്. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയര്‍ കുരുങ്ങുകയും ദമ്പതികള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഇരുവരേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ചതും, ബൈക്കില്‍ കയര്‍ കുരുങ്ങിയതും ലോറി ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. അടുത്ത കടയില്‍ വാഹനം നിര്‍ത്തിയ ശേഷം കയര്‍ കാണാതെ വന്നതോടെയാണ് ഡ്രൈവര്‍ ബൈക്കില്‍ കയര്‍ അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് സംക്രാന്തിയില്‍ എത്തിയ ഡ്രൈവറോട് നാട്ടുകാര്‍ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. പിന്നീട് ഡ്രൈവറെ നാട്ടുകാര്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.
പുലര്‍ച്ചെ പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ചിരുന്നു. കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയി. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു. സംഭവത്തില്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു.