കോട്ടയം: കോട്ടയം സംക്രാന്തിയില്‍ പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഒരു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയി. അപകടത്തില്‍ മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു. സംഭവത്തില്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ഒരു കാല്‍ റോഡിന്റെ ഒരു വശത്ത് അറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങള്‍ക്കും ഇടവരുത്തി. എന്നാല്‍ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയര്‍ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് മുരളിയേയും വലിച്ച് നൂറോളം മീറ്റര്‍ ലോറി മുന്നോട്ട് പോയതായി. തുടര്‍ന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മുരളിയുടെ കാല്‍ അറ്റുപോയി. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post